പാട്ടുംപാടി ഭാര്യ ഐശ്വര്യയെ ചേര്‍ത്തുപിടിച്ച് ധനുഷിന്റെ ഡാന്‍സ്

Dhanush dance with wife Aiswarya

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ് തെന്നിന്ത്യന്‍ താരം ധനുഷിന്റെ രസകരമായ ഒരു വിഡിയോ. ഒരു പരിപാടിക്കിടെ പാട്ടുപാടുന്ന താരം ഭാര്യ ഐശ്വര്യയെ ചേര്‍ത്തുപിടിച്ച് ചെറുതായി നൃത്തം ചെയ്യുന്നതും വിഡിയോയില്‍ കാണാം.

അഭിനയത്തിനൊപ്പം തന്നെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും ശ്രദ്ധേയനായ ധനുഷിന്റെ ആലാപനമികവിനേയും മിക്കവരും പ്രശംസിക്കുന്നു. 2004-ലായിരുന്നു ധനുഷിന്റെ വിവാഹം. രജനീകാന്തിന്റെ മകളാണ് ഐശ്വര്യ.

Read more: രസികന്‍ കൗണ്ടറുകളുടെ അങ്കക്കളരിയൊരുക്കി ഈ ‘കടത്തനാട്ട് മാക്കം’: വിഡിയോ

അതേസമയം കര്‍ണന്‍ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച പ്രേക്ഷകസ്വീകാര്യതയും ചിത്രം നേടിയരുന്നു. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തിയത്. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Story highlights: Dhanush dance with wife Aiswarya