ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ‘അഡാര്‍ ലവ് ഹിറ്റ്’; യൂട്യൂബില്‍ ദിവസങ്ങള്‍ക്കൊണ്ട് 2 കോടിയിലധികം കാഴ്ചക്കാര്‍

Ek Dhansu Love Story Adaar Love

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഒരു അഡാറ് ലൗ. ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. വിസഗാര്‍ എന്ന ഹിന്ദി യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഹിന്ദി പതിപ്പിന് രണ്ട് കോടിയിലധികമാണ് കാഴ്ചക്കാര്‍.

ഏപ്രില്‍ 29-നാണ് ചിത്രം യൂട്യൂബ് ചാനലിലൂടെ ഹിന്ദി പ്രേക്ഷകരിലേക്കെത്തിയത്. ഏക് ധന്‍സു ലവ് സ്റ്റോറി എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. ചങ്ക്‌സ് എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഒരു അഡാറ് ലവ്.

Read more: അപര്‍ണ ബാലമുരളി മനോഹരമായി പാടി ‘അലരേ നീയെന്നിലേ…’; പ്രശംസിച്ച് സംഗീത സംവിധായകന്‍

പ്രണയവും സൗഹൃദവും ഹാസ്യവുമൊക്കെയാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2018-ലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. റോഷന്‍ അബ്ദുള്‍ റഹുഫ്, നൂറിന്‍, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു.

Story highlights: Ek Dhansu Love Story Adaar Love