സിക്‌സും ഫോറുമായി ക്രിക്കറ്റില്‍ ആനയുടെ ഗംഭീര ബാറ്റിങ്: വൈറല്‍ക്കാഴ്ച

Elephant playing cricket viral video

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം വിഡിയോകള്‍ വൈറലാകുന്നതും.

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത് ഒരു ക്രിക്കറ്റുകളിയുടെ വിഡിയോയാണ്. ആനയാണ് ബാറ്റ് ചെയ്യുന്നത് എന്നതാണ് വിഡിയോയിലെ കൗതുകം. വിഡിയോ എന്ന് പകര്‍ത്തിയതാണെന്നോ എവിടെ നിന്നും പകര്‍ത്തിയതാണെന്നോ വ്യക്തമല്ലെങ്കിലും ആനയുടെ ക്രിക്കറ്റ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നു.

Read more: റോഡ് മുറിച്ചുകടക്കാന്‍ അന്ധനായ വൃദ്ധനെ സഹായിച്ചു; സിംഗപ്പൂരില്‍ താരമായി ഇന്ത്യക്കാരന്‍ ഒപ്പം അംഗീകാരവും

തുമ്പിക്കൈ ഉപയോഗിച്ചാണ് ആന ബാറ്റ് പിടിച്ചിരിക്കുന്നത്. അരികിലേക്ക് വരുന്ന ബോള്‍ ഗംഭീരമായി അടിക്കുന്നതും വിഡിയോയില്‍ കാണാം. ‘നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ?’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത്. എന്തായാലും ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ആനക്കാഴ്ച.

Story highlights: Elephant playing cricket viral video