യാത്രാപ്രേമിയായ ഫെലിക്സ്, ഇതുവരെ സന്ദർശിച്ചത് 32 രാജ്യങ്ങൾ…

felix

ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് യാത്രചെയ്യുന്ന സഞ്ചാരപ്രിയരായ നിരവധിപ്പേരെ നാം കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ 32 രാജ്യങ്ങൾ സന്ദർശിച്ച ഒരു യാത്രാപ്രേമിയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. ഫെലിക്സ് എന്ന നായയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ആ യാത്രാപ്രേമി. ഇതുവരെ ഫെലിക്സ് സന്ദർശിച്ച രാജ്യങ്ങളുടെ പേരും അവിടെ നിന്നും പകർത്തിയ ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്.

ജർമ്മനിയിലെ ജൂലിയ- സ്വെൻ ദമ്പതികൾക്കൊപ്പമാണ് ഫെലിക്സ് യാത്ര ചെയ്യുന്നത്. ജൂലിയയും സ്വെനും യാത്രാ പ്രേമികളാണ്. ഇതുവരെ ലോകത്തിന്റെ വിവിധ ഇടങ്ങൾ ഇവർ സന്ദർശിച്ചുകഴിഞ്ഞു. ഇരുവർക്കുമൊപ്പം പോളണ്ടിലേക്കാണ് ഫെലിക്സ് ആദ്യം യാത്ര ചെയ്തത്. പിന്നീടുള്ള ഇവരുടെ യാത്രയിൽ സന്തത സഹചാരിയായി ഫെലിക്സ് കൂടുകയായിരുന്നു.

Read also:മഹാമാരിയുടെ കാലത്ത് കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ ഓട്ടോഡ്രൈവറായ അധ്യാപകന്‍: വേറിട്ട മാതൃക

ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഗ്രീസ്, ഹംഗറി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, യു.കെ., ഓസ്ട്രിയ, പോളണ്ട്, റൊമാനിയ, സ്വിറ്റ്‌സര്‍ലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനോടകം ഫെലിക്സ് സന്ദർശിച്ചുകഴിഞ്ഞു.

അതേസമയം സോഷ്യൽ ഇടങ്ങളിൽ നിരവധി ആരാധകരെ നേടിയെടുത്തതാണ് ഫെലിക്സ്. ഇൻസ്റ്റാഗ്രാമിൽ അമ്പതിനായിരത്തിലധികം ഫോളോവേഴ്സാണ് ഫെലിക്സിനുള്ളത്.

Story Highlights: felix visiting 32 countries around the world