അർജുനെ തോൽപ്പിക്കാൻ ആവില്ല മക്കളെ; കപ്പിൾ ഗെയിമിന് റഫറിയായി ഷിയാസ്, ചിരി നിമിഷം

May 19, 2021
funny couple game star magic

വേദിയിൽ എത്തുന്ന താരങ്ങൾക്കും അതിഥികൾക്കുമൊക്കെ വ്യത്യസ്തവും രസകരവുമായ ഗെയിമുകളാണ് സ്റ്റാർ മാജിക്കിൽ ഒരുക്കാറുള്ളത്. ഗെയ്മിനൊപ്പം തമാശകളും ചിരി മുഹൂർത്തങ്ങളും സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയിൽ ഇത്തവണ അതിഥികളായി എത്തിയതിന് ചലച്ചിത്രതാരം ദുർഗ കൃഷ്ണയും ഭർത്താവ് അർജുനുമാണ്. രസകരമായ ഗെയ്മുകൾ അരങ്ങേറുന്ന വേദിയിൽ ഈ ദമ്പതികളെ കാത്തിരുന്നതും ഒരു കിടിലൻ ഗെയ്മാണ്. സ്ട്രോ ഉപയോഗിച്ച് ഒരു പാത്രത്തിൽ ഒരുക്കിവെച്ചിരിക്കുന്ന മുട്ട പോലുള്ള വസ്തു മറ്റൊരു ബൗളിലേക്ക് മാറ്റുക എന്നതായിരുന്നു ഈ ഗെയിം.

രസകരമായ ഈ കളിയുടെ ഇടയിലേക്ക് റഫറിയായി എത്തിയ ഷിയാസും വേദിയിൽ പൊട്ടിച്ചിരിയുടെ സുന്ദര നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഇരുവർക്കും വളരെ രസകരമായ സ്വീകരണമാണ് സ്റ്റാർ മാജിക് വേദി സമ്മാനിച്ചത്. ദുർഗയുടെ വിവാഹ വിശേഷങ്ങളും സ്റ്റാർ മാജിക് വേദി ഒരുക്കിയ ഗംഭീര സ്വീകരണവും പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ സുന്ദര നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഷിയാസിന്റെ ഒപ്പനപ്പാട്ടും, കൊല്ലം ഷാഫിയുടെ സുന്ദരമായ വിരഹ ഗാനവും ബിനു അടിമാലിയുടെ കൗണ്ടറുമൊക്കെ വേദിയെ കൂടുതൽ രസകരമാക്കി.

Read also:നടപ്പാതയിൽ കളിക്കുന്ന പെൺകുട്ടി; സൈബർ ഇടങ്ങളെ കൺഷ്യൂഷനിലാക്കിയ ചിത്രത്തിന് പിന്നിൽ…

ഗെയിമിനോപ്പം രസകരമായ പാട്ടുകളും നൃത്തവുമൊക്കെയായി കാഴ്ചക്കാരിൽ ചിരിപ്പൂരം തന്നെ ഒരുക്കാറുണ്ട് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. തമാശകളും ഗെയിമുകളുമായി ഓരോ എപ്പിസോഡിലും അവതാരിക ലക്ഷ്മി നക്ഷത്രയും കൂട്ടരും വേദിയെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.

Story Highlights: funny couple game star magic