വേദയാകാൻ ഹൃത്വിക് റോഷനില്ല; വിക്രം വേദയിൽ നിന്ന് പിന്മാറി താരം

May 7, 2021
/hrithik-roshan

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുക ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ആയിരിക്കുമെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ എങ്കിലും ചിത്രത്തിൽ നിന്നും ഹൃത്വിക് പിന്മാറി എന്നാണ് റിപ്പോർട്ട്. കഥാപാത്രവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെത്തുടർന്നാണ് ഹൃത്വിക് ചിത്രത്തിൽ നിന്നും പുറത്തുപോയത് എന്നാണ് സൂചന.

ചിത്രത്തിൽ അധോലോക നായകനായ വേദ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കാനിരുന്നത്. സെയഫ് അലിഖാന്‍ പൊലീസ് കഥാപാത്രമായ വിക്രത്തേയാണ് അവതരിപ്പിക്കുക. വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കര്‍ കൂട്ടുകെട്ടില്‍ തന്നെയാണ് ഹിന്ദി പതിപ്പും ഒരുങ്ങുന്നത്. അമീര്‍ ഖാനെയാണ് ചിത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അമീര്‍ ഖാന് പകരമായാണ് ഹൃത്വിക് ചിത്രത്തിന്റെ ഭാഗമായത്.

Read also:കാതൽ കഥകളി മേളവുമായി അനു സിതാര- നൃത്ത വിഡിയോ

അതേസമയം 2017-ല്‍ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ആര്‍ മാധവന്‍, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.

Story highlights: Hrithik Roshan walk out from Vikram Vedha Hindi remake