‘ബ്രഹ്മദത്തന് നോക്കി നില്‍ക്കെ ഉടല് നിറയെ കൈകലുള്ള ഭീകര സത്വമായി സുഭദ്ര’: കേട്ടുചിരിച്ച ആ കഥയ്ക്ക് ഗംഭീരമായൊരു ദൃശ്യാവിഷ്കരണം

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍ ചലച്ചിത്രതാരം ഫിലോമിന പറഞ്ഞ ഒരു കഥ ഓര്‍മയില്ലേ… ‘ബ്രഹ്മദത്തന് നോക്കി നില്‍ക്കെ ഉടല് നിറയെ കൈകലുള്ള ഭീകര സത്വമായി സുഭദ്ര’ എന്ന ഡയലോഗ്… പ്രേക്ഷകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള സുഭദ്രയും ബ്രഹ്മദത്തനും വീണ്ടും ശ്രദ്ധ നേടുകയാണ്. ഗംഭീരമായൊരു ആനിമേഷന്‍ വിഡിയോയിലൂടെ.
മലയാളികള്‍ കേട്ട് ചിരിച്ച ആ കഥയെ ആനിമേഷനിലൂടെ ദൃശ്യവത്കരിച്ചിരിക്കുകയാണ് അജു മോഹന്‍ എന്ന മിടുക്കന്. കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ തയാറാക്കിയ ഈ വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി.
Read more: ദേഹം നിറയെ മുള്ളുകള്‍, മുള്ളന്‍ പന്നിയല്ല ഇതാണ് എക്കിഡ്ന- ജന്തുലോകത്തെ കൗതുകക്കാഴ്ച
ആനിമേഷന്‍ വിഡിയോകളിലൂടേ മുന്‍പേ സൈബര്‍ ഇടങ്ങളില്‍ താരമായതാണ് അജു മോഹന്‍. കുതിരവട്ടം പപ്പു അനശ്വരമാക്കി താമരശ്ശേരി ചുരത്തിന്റെ കഥയും അടുത്തിടെ ആനിമേഷനിലൂടെ അജു മോഹന്‍ ദൃശ്യവത്കരിച്ചിരുന്നു. മാത്രമല്ല മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേറിട്ട ക്ലൈമാക്സ് ആനിമേഷനിലൂടെ ഒരുക്കിയും അജു മോഹന്‍ ശ്രദ്ധ നേടിയിരുന്നു.
Story highlights: In Harihar Nagar based animation video Subhadra