രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

May 30, 2021

കൊവിഡ് കേസുകൾ കുറയുന്ന ആശ്വാസത്തിലാണ്‌ രാജ്യം. ഓരോ ദിവസവും പിന്നിടുമ്പോൾ രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. 24 മണിക്കൂറിനിടെ 165553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3460 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണം 3.25 ലക്ഷം കടന്നു.

Read More: ഇട്ടിയവരയാകാനുള്ള ബിജു മേനോന്റെ തയ്യാറെടുപ്പുകൾ- ശ്രദ്ധനേടി ‘ആർക്കറിയാം’ മേക്കിംഗ് വിഡിയോ

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കണക്ക് രണ്ട് ലക്ഷത്തില്‍ കുറവ് കാണിക്കുന്നത്. മൂന്നാഴ്ചക്കിടെ 50 ശതമാനം ടിപിആര്‍ കുറഞ്ഞു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആയിരത്തിന് അടുത്ത് കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Story highlights- india covid updates