വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ കഥാപാത്രങ്ങള്‍ക്ക് പുനഃരാവിഷ്‌കരണം; ദമ്പതികളുടെ ഗംഭീര പ്രകടനത്തിന് കൈയടി

May 24, 2021
IOBB Viral cut Saji and Sherja Performance

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന റിയാലിറ്റി ഷോ ഇതിനോടകംതന്നെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നു. ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടി അന്തിമ ഘട്ടത്തോട് അടുക്കുമ്പോള്‍ കൂടുതല്‍ മനോഹരമായിരിക്കുകയാണ് ദമ്പതികള്‍ അണിനിരക്കുന്ന ഓരോ റൗണ്ടുകളും. ദമ്പതികള്‍ക്കൊപ്പം അമ്മമാരും എത്തുന്നു എന്നതാണ് ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും പരിപാടിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം.

അതേസമയം ശ്രദ്ധ നേടുകയാണ് മത്സരാര്‍ത്ഥികളായ സജിയുടേയും ഷെര്‍ജയുടേയും ഒരു പെര്‍ഫോമന്‍സ്. സിനിമയിലെ രംഗത്തിനൊരുക്കിയ പുനഃരാവിഷ്‌കരണം ഈ ദമ്പതികള്‍ ചേര്‍ന്ന് ഗംഭീരമാക്കി.

Read more: ‘തവളക്കുട്ടി അവന്‍ ചെല്ലക്കുട്ടി ഇന്ന് അവനോ നമ്മുടെ തങ്കുക്കുട്ടി’; കിടിലന്‍ താളത്തില്‍ തങ്കച്ചന്റെ പുതിയ പാട്ട്

സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായാണ് സജിയും ഷെര്‍ജയും എത്തിയത്. ചിത്രത്തില്‍ ശ്രീനിവാസന്‍ അനശ്വരമാക്കിയ കഥാപാത്രമായ സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രനായി സജി എത്തിയപ്പോള്‍ കാര്‍ത്തിക അനശ്വരമാക്കിയ മീര എന്ന കഥാപാത്രത്തെ ഷെര്‍ജയും ഗംഭീരമാക്കി.

1986-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം. സത്യന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. മോഹന്‍ലാല്‍, തിലകന്‍, ഇന്നസെന്റ്, സുകുമാരി, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

Story highlights: IOBB Viral cut Saji and Sherja Performance