ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് മനോഹരമായ പുനഃരാവിഷ്‌കരണവുമായി ഈ ഭാര്യയും ഭര്‍ത്താവും

June 9, 2021
Oru Indian Pranayakadha scene recreate in Flowers IOBB

ഒരു നോട്ടംകൊണ്ട് പോലും വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തിയ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രവും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. സത്യന്‍ അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. അമല പോളും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി.

ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലെ മനോഹരമായൊരു രംഗം പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും വേദിയില്‍. മത്സരാര്‍ത്ഥികളായ പ്രിന്‍സും അനുഷയുമാണ് ഈ രംഗം മനോഹരമായി പുനഃരവതരിപ്പിച്ചത്.

Read more: ‘കണ്ണാടി വാതില്‍ നീ തുറന്നുവോ…’; അലാപനത്തിലും വിസ്മയിപ്പിച്ച് സംഗീസംവിധായകന്‍ രാഹുല്‍ രാജ്

ഫഹദ് ഫാസില്‍ അവതരിപ്പിച്ച അയ്മനം സിദ്ധാര്‍ത്ഥ് ആയി പ്രിന്‍സ് ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോള്‍ അമല പോള്‍ അവതരിപ്പിച്ച കഥാപാത്രത്തെ അനുഷയും നന്നായി അവതരിപ്പിച്ചു. കോട്ടയം ജില്ലയിലെ പാല സ്വദേശികളാണ് ഈ ദമ്പതികള്‍.

അതേസമയം ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടി അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഫൈനല്‍ റൗണ്ടിലേക്കും സെലക്ഷന്‍ നേടിയ ദമ്പതികളാണ് പ്രിന്‍സും അനുഷയും.

Story highlights: Oru Indian Pranayakadha scene recreate in Flowers IOBB