ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് യു.എ.ഇ വേദിയാകും
കൊവിഡ് വ്യാപനത്തിൽ പാശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ യു.എ.ഇയിൽ നടത്താൻ തീരുമാനമായി. ബിസിസിഐ ചേർന്ന് പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്ലയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. അതേസമയം വരുന്ന സെപ്തംബർ- ഒക്ടോബർ മാസത്തിലായിരിക്കും ശേഷിക്കുന്ന മത്സരങ്ങൾ നടത്തുക എന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും കൊവിഡിനെത്തുടർന്ന് ഐപിഎൽ നടന്നത് യു.എ.ഇയിലായിരുന്നു.
സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെയായിരിക്കും മത്സരങ്ങൾ നടക്കുക. അതേസമയം ആഗസ്റ്റിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും ഐപിഎൽ ആരംഭിക്കുക. ഐപിഎല്ലില്‍ 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. നാല് പ്ലേ ഓഫും 27 ലീഗ് മത്സരങ്ങളുമാണുള്ളത്.
താരങ്ങള്‍ക്കും സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് നാലിനാണ് ഐപിഎൽ നിര്‍ത്തിവെച്ചത്. മെയ് രണ്ട് വരെ നടന്ന ടൂര്‍ണമെന്റിൽ 29 മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്.
Story Highlights:ipl-2021 likely to be held in uae