‘വിശ്വം കാക്കുന്ന നാഥാ…’ ഈ പാട്ട് ഇതിലും മനോഹരമായി ആർക്ക് പാടാനാകും; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി ബെവൻ

May 28, 2021

‘വിശ്വം കാക്കുന്ന നാഥാ…

വിശ്വൈക നായികാ…

ആത്മാവിലെരിയുന്ന തീയണക്കൂ

നിൻ ആത്മ ചൈതന്യം നിറയ്ക്കൂ…’ ഒരിക്കലെങ്കിലും ഈ പാട്ടിൽ ലയിച്ചിരിക്കാത്ത സംഗീത പ്രേമികൾ ഉണ്ടാവില്ല, അത്രമേൽ പാട്ട് പ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കിയ ഈ മനോഹര ഗാനവുമായി ടോപ് സിംഗർ വേദിയെ അനുഗ്രഹീതമാക്കിയിരിക്കുകയാണ് ബെവൻ എന്ന കൊച്ചുഗായകൻ.

പാട്ട് വേദിയിലെ അത്ഭുതഗായകരിൽ ഒരാളാണ് ബെവൻ. ആലാപനമാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കാറുണ്ട് ഈ മിടുക്കൻ. ഇതിനോടകം തന്നെ മലയാളികളുടെ പ്രിയഗായകരിൽ ഒരാളായി മാറിക്കഴിഞ്ഞു ഈ കൊച്ചുഗായകൻ. ഇപ്പോഴിതാ മനോഹരമായ സംഗീതവുമായി വീണ്ടും പാട്ടുവേദിയെ അവിസ്മരണീയമാക്കുകയാണ് ബെവൻ.

Read also:ഐ.ക്യൂ സ്‌കോറിൽ ഐൻസ്റ്റീനൊപ്പമെത്താൻ വെറും 18 പോയിന്റ് മാത്രം; അത്ഭുതപ്പെടുത്തി നാല് വയസുകാരി

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലേതാണ് ഈ ഭക്തിഗാനം. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ഗാനം ആലപിച്ചത് കെ ജെ യേശുദാസ് ആണ്.

ആലാപനമാധുര്യം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ഒരുപിടി കൊച്ചുഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.  പാട്ടിനൊപ്പം കുറുമ്പിന്റെ രസക്കാഴ്ചകളും സമ്മാനിക്കുന്നുണ്ട് ഈ കുരുന്നു പാട്ടുകാർ. കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ ഒന്നാം സീസൺ പോലെത്തന്നെ രണ്ടാം സീസണും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. 

Story Highlights: Bevan singing devotional song goes viral