കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി ഇര്ഫാന് പഠാനും യൂസഫ് പഠാനും
കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. നിരവധിപ്പേരാണ് കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്നത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ ഇര്ഫാന് പഠാനും യൂസഫ് പഠാനും കൊവിഡ് മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നു.
ഇരുവരും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാദമി ഓഫ് പഠാന്‍സ് വഴിയാണ് ഇവരുടെ സേവനം. സൗത്ത് ഡല്‍ഹിയിലെ കൊവിഡ് ബാധിതര്‍ക്കാണ് ഇവര്‍ സൗജന്യമായി ഭക്ഷണമെത്തിച്ചു നല്‍കുന്നത്. ‘രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുമ്പോള്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഇതിന്റെ ഭാഗമായി പഠാന്‍സ് ക്രിക്കറ്റ് അക്കാദമി സൗത്ത് ഡല്‍ഹിയില്‍ ആവശ്യമായവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ചു നല്കാന് ആരംഭിച്ചിരിക്കുകയാണ്’ എന്ന് ഇര്ഫാന് പഠാന് ഔദ്യോഗിക ട്വീറ്റിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.
Read more: സ്റ്റംപിനെപ്പോലും ബാറ്റാക്കിമാറ്റി ഒരു കൊച്ചുമിടുക്കൻ, അവിശ്വസനീയ പ്രകടനം
കഴിഞ്ഞ വര്‍ഷമാണ് ഇര്ഫാന് പഠാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കമന്റേറ്ററായിരുന്നുവെങ്കിലും കൊവിഡ് മൂലം നിലവില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. യൂസഫ് പഠാന് 2012-ല്‍ ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. 2019-ല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ സാന്നിധ്യവും നിര്‍ത്തി. അടുത്തിടെ കൊവിഡ് ബാധിതര്‍ക്ക് സൗജന്യമായി മാസ്ക് നല്‍കിയും ഇവര്‍ സഹായിച്ചിരുന്നു.
While the nation is in the midst of second wave of COVID-19, it becomes our responsibility to come together and assist the people in need. Taking inspiration from the same, Cricket Academy of Pathans (CAP) is going to provide free meals to COVID-19 affected people in South Delhi. pic.twitter.com/8Binh0HH2h
— Irfan Pathan (@IrfanPathan) May 5, 2021
Story highlights: Irfan Pathan and Yusuf Pathan To Provide Free Meals To Coronavirus Affected People