പൊലിസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ മൈക്കിളിന്റെ ഭാവപ്രകടനങ്ങള്‍; നായാട്ടിലെ കഥാപാത്രത്തിന്റെ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

May 17, 2021
Kunchacko Boban as CPO Praveen Michael in Nayattu movie

ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് നായാട്ട്. ചിത്രത്തില്‍ സിപിഒ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

തിയേറ്ററുകളിലെ പ്രദര്‍ശനത്തിനും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടേയും ചിത്രം പ്രേക്ഷകരിലേക്കെത്തി. പൊലീസ് ജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: മജിസ്‌ട്രേറ്റ് ജോണ്‍ ബേബിയായി കുഞ്ചാക്കോ; ‘നിഴൽ’ സിനിമയിലെ ഡിലീറ്റഡ് രംഗം, വിഡിയോ

മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Kunchacko Boban as CPO Praveen Michael in Nayattu movie