വിനോദസഞ്ചാരികളുടെ അരികിലേക്ക് അപ്രതീക്ഷിതമായി എത്തിയ പെന്‍ഗ്വിന്‍; പിന്നെ ചെറിയൊരു ബോട്ട് സവാരിയും: വൈറല്‍ക്കാഴ്ച

May 23, 2021
Lonely Penguin Jumps Into Tourist Boat for Tour

സോഷ്യല്‍ മീഡിയ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും രസകരങ്ങളായ ചില മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

അന്റാര്‍ട്ടിക്കയിലെ റോസ് സീയിലൂടെ ബോട്ടിങ് നടത്തിയ വിനോദ സഞ്ചാരികള്‍ക്ക് അരികിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി വന്നെത്തിയതാണ് വിഡിയോയിലുള്ളത്. ഒരു പെന്‍ഗ്വിന്‍ വെള്ളത്തില്‍ നിന്നും ബോട്ടിലേക്ക് ചാടിക്കയറുകയായിരുന്നു. എന്നാല്‍ പരിഭ്രമിക്കാതെ ബോട്ടില്‍ ഈ പെന്‍ഗ്വിന്‍ യാത്ര ചെയ്യുകയും ചെയ്തു.

Read more: സ്റ്റാര്‍ മാജിക് വേദിയില്‍ വിരിഞ്ഞ നവരസങ്ങള്‍ക്കും മേലെയുള്ള ചില രസികന്‍ രസഭാവങ്ങള്‍

മിനിട്ടുകളോളം ബോട്ടിലെ യാത്രക്കാര്‍ക്കൊപ്പം പെന്‍ഗ്വിന്‍ സവാരിയിലേര്‍പ്പെട്ടു. ന്യൂസിലന്‍ഡ് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജോണ്‍ ബൊസീനോവ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആ യാത്രയിലെ ഗയിഡും അദ്ദേഹമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും അടുത്തിടെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Story highlights: Lonely Penguin Jumps Into Tourist Boat for Tour