‘കാണാതായതിന്റെ ദുരൂഹത’; ഷെയ്ൻ നിഗം നായകനാകുന്ന ‘ബർമുഡ’യുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി

May 28, 2021

ഷെയ്ൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബർമുഡയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി വേഷമിടുന്നത് കാശ്മീരി നടി ഷെയ്‌ലി കൃഷ്ണനാണ്. ‘മിസ്റ്ററീസ് ഓഫ് മിസ്സിംഗ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്.

ചിത്രത്തിൽ ഇന്ദു ഗോപൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ വേഷമിടുന്നത്.വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൻ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also:‘വിശ്വം കാക്കുന്ന നാഥാ…’ ഈ പാട്ട് ഇതിലും മനോഹരമായി ആർക്ക് പാടാനാകും; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി ബെവൻ

മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Read also:ചിലവ് കുറഞ്ഞ സീവേജ് പൈപ്പുകൾക്കൊണ്ട് വീട് ഒരുക്കാം; 23 കാരിയുടെ ആശയത്തിന് ആവശ്യക്കാരേറെ…

Story Highlights: mammootty unveiled shane nigam starring bermuda first look