അഭിനയമികവില്‍ കുഞ്ചാക്കോ ബോബനും ജോജുവും ഒപ്പം നിമിഷ സജയനും; നായാട്ടിലെ ‘മറുകര തേടും’ ഗാനം

May 9, 2021
Marukara Thedum Video Song from Nayattu Movie

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് നായാട്ട്. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. മറുകര തേടും എന്ന് തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനുമാണ് ഗാനരംഗത്ത് നിറഞ്ഞ് നില്‍ക്കുന്നതും.

വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസന്‍ ആണ് ആലാപനം. നെറ്റ്ഫ്‌ളിക്‌സിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. തിയേറ്ററുകളില്‍ പ്രദര്‍ശനം ചെയ്തപ്പോഴും മികച്ച സ്വീകാര്യത നേടിയിരുന്നു ചിത്രം.

Read more: അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങളുടെ മാതൃദിനാശംസകള്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Marukara Thedum Video Song from Nayattu Movie