മാമ്പഴപ്പാട്ടിനൊപ്പം ചിരിനിമിഷങ്ങളും സമ്മാനിച്ച് മിയക്കുട്ടി, വിഡിയോ

May 29, 2021

പാട്ടിനൊപ്പം കുട്ടികുറുമ്പുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കവർന്ന കൊച്ചുമിടുക്കിയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ മിയക്കുട്ടി. അതിശയിപ്പിക്കുന്ന ആലാപന മികവിനൊപ്പം വേദിയിൽ കളിയും ചിരിയുമായി സുന്ദരനിമിഷങ്ങളാണ് ഈ കുഞ്ഞുമോൾ സമ്മാനിക്കുന്നത്. ഇപ്പോഴിതാ മാമ്പഴ പാട്ടുമായെത്തി വേദിയിൽ ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് മിയക്കുട്ടി.

‘മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണ് നീ… ‘ എന്ന പാട്ടുമായാണ് ഇത്തവണ മിയക്കുട്ടി വേദിയിൽ എത്തിയത്. കെ ജെ യേശുദാസ് ആലപിച്ച ഈ ഗാനം ഭാഗ്യമുദ്ര എന്ന സിനിമയിലേതാണ്. പി ഭാസ്കരന്റെ വരികൾക്ക് പുഴകേന്തി സംഗീതം നൽകിയ ഗാനമാണിത്. മനോഹരമായ ഈ പഴയകാല ചലച്ചിത്രഗാനം മിയക്കുട്ടിയുടെ ശബ്ദത്തിലൂടെ വീണ്ടും കേട്ടപ്പോൾ വ്യത്യസ്തമായൊരു ആസ്വാദനാനുഭവമാണ് സംഗീതപ്രേമികൾക്ക് ലഭിച്ചത്. പാട്ടിനൊപ്പം രസകരമായ വർത്തമാനങ്ങളുമായി പാട്ടുവേദിയിൽ എത്താറുള്ള ഫോർട്ടുകൊച്ചിക്കാരി കൊച്ചുമിടുക്കിയുടെ മനോഹരമായ പെർഫോമൻസ് കാണാം..

ആലാപനമാധുര്യം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ഒരുപിടി കൊച്ചുഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ ഗായകരും എത്താറുള്ളത് വേദിയെ കൂടുതൽ സുന്ദരമാക്കുന്നു.

Story Highlights: Miya perfomance in top singer