ലോക്ക്ഡൗൺ കാലത്ത് വർക്ക്ഔട്ട് മുടക്കാതെ മോഹൻലാൽ- വിഡിയോ

May 28, 2021

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലായിരുന്നു മോഹൻലാൽ. പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ കൃഷിതിരക്കിലേക്കും ചേക്കേറി. ഇത്തവണ ചെന്നൈയിലെ വീട്ടിൽ വർക്ക്ഔട്ട് തിരക്കിലാണ് താരം. മോഹൻലാലിൻറെ വർക്ക്ഔട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

സ്കിപ്പിംഗ് റോപ്പും പഞ്ചിങ് ബാഗും ഉപയോഗിച്ചാണ് മോഹൻലാൽ വർക്ക്ഔട്ട് ചെയ്യുന്നത്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് മോഹൻലാൽ. പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് താരമായി മോഹൻലാൽ എത്തുന്നുണ്ട്. ബോക്‌സിംഗ് പരിശീലകനായ തിരുവനന്തപുരം സ്വദേശി പ്രേംനാഥ്‌ മോഹൻലാലിനെ പരിശീലിപ്പിക്കുന്ന വിഡിയോ ശ്രദ്ധേയമായിരുന്നു.

Read More: ‘നീണ്ട 25 വർഷങ്ങൾ, മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ’- സഹോദരിയുടെ ഓർമ്മകളിൽ പാർവതി

അതേസമയം, അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണത്തിന്റെ തിരക്കിനിടയിലാണ് ലോക്ക്ഡൗൺ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചത്. ഫോർട്ട് കൊച്ചിയിലാണ് ബറോസിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത്.  ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായാൽ ബറോസ് ടീം ഗോവയിലേക്ക് പുറപ്പെടും. ബാക്കി ഷെഡ്യൂൾ അവിടെ പൂർത്തിയാക്കാനാണ് പദ്ധതി.

Story Highlights- mohanlal workout video