’19 വര്‍ഷങ്ങള്‍’; വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സംഗീതസംവിധായകന്‍ ദീപക് ദേവ്

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. പത്തൊന്‍പതാം വിവാഹ വാര്‍ഷികത്തിന്റെ നിറവിലാണ് ദീപക് ദേവും ഭാര്യ സ്മിതയും. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് വിവാഹ ദിനത്തിലെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ദീപക് ദേവ് പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തുന്നു.
ദേവികയും പല്ലവിയുമാണ് ദീപക് ദേവിന്റെ മക്കള്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ മക്കള്‍ സമ്മാനിച്ച കേക്കിന്റെ ചിത്രവും ദീപക് ദേവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ക്രോണിക് ബാച്ച്‌ലര്‍, ഉദയനാണ് താരം, നരന്‍, പുതിയ മുഖം, ഉറുമി തുടങ്ങിയ ചിത്രങ്ങിലെല്ലാം സംഗീതസംവിധാനം നിര്‍വഹിച്ച ദീപക് ദേവിന്റെ ഗാനങ്ങള്‍ ഇന്നും ആസ്വാദകമനസ്സുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു.
Read more: കണ്ണുകളെ വിശ്വസിക്കാനാവാതെ രുദ്രയുടെ പ്രകടനം; അമ്പരന്ന് മിടുമിടുക്കി വേദി, വീഡിയോ
2011-ല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദീപക് ദേവ് സ്വന്തമാക്കിയിട്ടുണ്ട്. ഉറുമി എന്ന ചിത്രത്തിലെ സംഗീതത്തിനായിരുന്നു പുരസ്‌കാരം. അതേസമയം ഫ്‌ളവേഴ്‌സ് ടിവിയില്‍ കുരുന്ന് ഗായക പ്രതിഭകള്‍ അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2 ലും നിറസാന്നിധ്യമാണ് ദീപക് ദേവ്.
Story highlights: Music directer Deepak Dev shares his marriage photos