വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നയൻതാരയും വിഘ്‌നേഷും
കൊവിഡ് വാക്സിൻ എല്ലാവരിലേക്കും വളരെവേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. നാലാം ഘട്ടത്തിൽ പതിനെട്ടുവയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുകയാണ്. സിനിമാതാരങ്ങളും കൃത്യമായി വാക്‌സിൻ സ്വീകരിച്ച് മാതൃകയാകുകയാണ്. ഇപ്പോഴിതാ, നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വാക്‌സിൻ സ്വീകരിച്ച ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.
തമിഴ്‌നാട്ടിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ചിത്രീകരണ തിരക്കിൽ നിന്നും മാറിനിൽകുകയാണ് നയൻതാര. ഷൂട്ടിങ്ങുകൾ ആരംഭിക്കും മുൻപ് വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞു നടി. ദയവു ചെയ്ത് എല്ലാവരും വാക്സിൻ സ്വീകരിക്കുക എന്ന അപേക്ഷയുമായാണ് വിഘ്‌നേഷ് ശിവൻ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Read More: ദൃശ്യം സിനിമയ്ക്ക് ഒരു കോമഡി വേർഷൻ- രസകരമായ വിഡിയോ
അതേസമയം, വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനീകാന്തിന്റെ അണ്ണാത്തെയിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യാൻ ഒരുങ്ങുകയാണ് നടി. ‘കാത്തുവാക്കുള്ള രണ്ടു കാതൽ’ എന്ന ചിത്രമാണ് നയൻതാരയെയും സാമന്തയെയും നായികമാരാക്കി വിഘ്നേഷ് സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് നായകൻ.
Story highlights- Nayanthara and Vignesh Shivan get their COVID-19 vaccination