ദൃശ്യം സിനിമയ്ക്ക് ഒരു കോമഡി വേർഷൻ- രസകരമായ വിഡിയോ

May 19, 2021

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ത്രില്ലർ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു കൊലപാതകവും അതിനെത്തുടർന്നുള്ള നിർണായക നിമിഷങ്ങളുമാണ് ഉള്ളത്. സിനിമയുടെ രണ്ടാം ഭാഗവും ദേശീയ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ആളുകൾ മാനസിക സംഘർഷത്തോടെ കണ്ടിരുന്ന ദൃശ്യത്തിന് ഒരു കോമഡി വേർഷൻ ഒരുക്കിയിരിക്കുകയാണ് സ്റ്റാർ മാജിക് വേദി.

രസകരമായ സ്‌കിറ്റുകളിലൂടെ പ്രേക്ഷകർക്ക് ചിരി നിമിഷങ്ങൾ സമ്മാനിക്കാറുള്ള സ്റ്റാർ മാജിക് ടീമിൽ നിന്നും ഐശ്വര്യ, തങ്കച്ചൻ, ഷിയാസ്, കൊല്ലം ഷാഫി, നെൽസൺ, അടിമാലി എന്നിവരെല്ലാം ചേർന്നാണ് ദൃശ്യത്തിന് കോമഡി വേർഷൻ ഒരുക്കിയത്.

Read More: ‘മഴ വന്നാൽ വീട്ടിൽ പോടാ..’- കുഞ്ഞ് മിയയുടെ പാട്ട് സൈബറിടങ്ങളിൽ ഹിറ്റ്- വിഡിയോ

എഴുപതുകളിലെ കോളേജ് പശ്ചാത്തലത്തിൽ നടക്കുന്ന രസകരമായ സ്കിറ്റിന് അതുപോലെയുള്ള വേഷവിധാനങ്ങളും സംഭാഷണ ശൈലിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. തങ്കച്ചൻ വിതുരയാണ് സ്കിറ്റിൽ വരുൺ പ്രഭാകറായി എത്തുന്നത്. ഐശ്വര്യ അൻസിബയുടെ വേഷത്തിലും എത്തുന്നു. നടി ദുർഗ കൃഷ്ണയും ഭർത്താവ് അർജുനും അതിഥികളായി എത്തിയ മെഗാ ഇവന്റ്റ് എപ്പിസോഡിലാണ് അസകരമായ സ്കിറ്റ് അരങ്ങേറിയത്.

Story highlights- comedy version of the movie Drishyam