‘മഴ വന്നാൽ വീട്ടിൽ പോടാ..’- കുഞ്ഞ് മിയയുടെ പാട്ട് സൈബറിടങ്ങളിൽ ഹിറ്റ്- വിഡിയോ

April 30, 2021

ഫ്‌ളവേഴ്‌സ് ടി വി സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2വിലൂടെ നിരവധി കുരുന്നുകളാണ് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. പാട്ടിനൊപ്പം കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ സംസ്‌കാരവുമായി മനം കവർന്ന കുറുമ്പിയാണ് മിയ എസ്സ മെഹക് എന്ന മിയക്കുട്ടി. ചെറുപ്രായത്തിൽ തന്നെ അസാധ്യ ഗാന വൈഭവവുമായി എത്തിയ മിയക്കുട്ടി ഫോർട്ട് കൊച്ചി സ്വദേശിനിയാണ്.

ഇപ്പോഴിതാ, വളരെ ചെറുപ്പത്തിൽ മിയക്കുട്ടി പാടിയ ഒരു രസികൻ പാട്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. ‘മഴ, മഴ, കുട, കുട..മഴവന്നാൽ വീട്ടിൽ പോടാ..’ എന്ന പരസ്യഗാനം കന്നടയിലും മലയാളത്തിലുമായി പാടുകയാണ് മിടുക്കി. ഒരു വയസ് പ്രായമാണ് വിഡിയോയിൽ മിയക്ക് തോന്നിക്കുന്നത്. മിയയുടെ തന്നെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More:സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു- ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം

അടുത്തിടെ, ഗായിക ധീയുടെ ലുക്ക് പരീക്ഷിച്ച മിയക്കുട്ടിയുടെ ചിത്രം ധീ, തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. രസകരമായ പാട്ടുകളിലൂടെയും, പുത്തൻ ഫാഷൻ പരീക്ഷണങ്ങളിലൂടെയുമെല്ലാം മിയ ടോപ് സിംഗർ പ്രേക്ഷകർക്കിടയിൽ താരമാകുകയാണ്.

Story highlights- miah mehak childhood video