ഇത് നമ്മുടെ പഞ്ചാബി ഹൗസിലെ രമണനും ബഡാ സാബുമല്ലേ; ചിരി പടർത്തി ഒരു പഴയകാല ചിത്രം

May 31, 2021

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്നതാണ് ചലച്ചിത്രതാരം ഹരിശ്രീ അശോകനും നടനും സംവിധായകനുമായ ലാലും. സിനിമയ്ക്കപ്പുറം പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പഴയകാല ചിത്രങ്ങളും അതിന് ലഭിക്കുന്ന കമന്റുകളുമൊക്കെ ചിലപ്പോൾ സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ ശ്രദ്ധനേടുകയാണ് ഹരിശീ അശോകന്റെയും ലാലിന്റെയും ഒരു പഴയകാല ചിത്രം.

ലാൽ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചതും. മിമിക്രി വേദികളിലൂടെ സിനിമയിൽ എത്തിയതായാണ് ഇരുവരും. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിൽ നിന്നുള്ളതാണ് ഈ ചിത്രം. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ പഞ്ചാബി ഹൗസിലെ രമണനും ബഡാ സാബുമല്ലേ..? എന്നാണ് ഒരു ആരാധകന്റെ ചോദ്യം.

Read also: സേതുരാമയ്യര്‍ സിബിഐ 5-ാം ഭാഗത്തില്‍ സംഗീതമൊരുക്കാന്‍ ജേക്‌സ് ബിജോയ്

നിരവധി കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയെ വിസ്മയിപ്പിച്ച താരങ്ങളാണ് ഹരിശ്രീ അശോകനും ലാലും. ഹാസ്യ വേഷങ്ങൾക്കൊപ്പം തന്നെ കാരക്ടർ വേഷങ്ങളും അവതരിപ്പിച്ച് കൈയടി നേടിയതാണ് ഹരിശ്രീ അശോകൻ. മലയാളികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് കഥാപാത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ. ചിത്രത്തിൽ ബഡാ സാബിന്റെ വേഷത്തിലാണ് ലാൽ എത്തിയത്.

Story Highlights: Old photos with funny captions goes viral