കുടുംബപ്രേക്ഷകരുടെ സ്‌നേഹപുത്രിയാകാന്‍ അവള്‍ വരുന്നു; പ്രിയങ്കരി ഫ്‌ളവേഴ്‌സില്‍ ഇന്നു മുതല്‍

May 24, 2021
Priyankari new fiction on Flowers TV

ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കാറുണ്ട് ഫ്‌ളവേഴ്‌സ് ടിവി. സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടിയും പ്രേക്ഷകലക്ഷങ്ങളുടെ സ്വീകരണ മുറിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ പ്രേക്ഷകര്‍ക്കായി പുതിയ പരമ്പരയും ഇന്നു മുതല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. പ്രിയങ്കരി എന്നാണ് പുതിയ പരമ്പരയുടെ പേര്.

ഇന്ന് മുതല്‍ എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരി പ്രേക്ഷകരിലേക്കെത്തുക. ഡെയ്‌സി എന്ന കേന്ദ്രകഥാപാത്രം മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ എത്തുകയാണ് ഇന്ന് മുതല്‍. മനോഹരമായൊരു മിനിസ്‌ക്രീന്‍ സിനിമ എന്നും പ്രിയങ്കരിയെ വിശേഷിപ്പിക്കാം.

Read more: മൂന്ന് വയസ്സിനുള്ളില്‍ മൂന്ന് റെക്കോര്‍ഡുകള്‍; ശിവ ആള് നിസ്സാരക്കാരിയല്ല

മലയാള മിനിസ്‌ക്രീനില്‍ അനുരാഗ തൂവല്‍ കൊണ്ടെഴുതിയ ത്രികോണ പ്രണയകഥയാണ് പ്രിയങ്കരിയുടെ കഥാപശ്ചാത്തലം. നമുക്ക് ചുറ്റുമുള്ള പല യഥാര്‍ത്ഥ ജീവിതങ്ങളുടേയും പച്ചയായ പ്രതിഫലനം കൂടിയാണ് പ്രിയങ്കരി എന്ന പരമ്പര. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുവെച്ച് അപഹരിക്കപ്പെടാതെ പ്രിയങ്കരി എന്ന പ്രിയ പരമ്പര പ്രേക്ഷകരിലേക്കെത്തുമ്പോള്‍ അത് തികച്ചും വ്യത്യസ്തമായൊരു ആസ്വാദനമായിരിക്കും.

Story highlights: Priyankari new fiction on Flowers TV