കേന്ദ്ര കഥാപാത്രമായി സല്‍മാന്‍ ഖാന്‍; ശ്രദ്ധ നേടി ‘രാധേ’ ടൈറ്റില്‍ ട്രാക്ക്

Radhe Title Track

സല്‍മാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘രാധേ’. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തിന് വേണ്ടി സല്‍മാന്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.

സാജിദ്- വാജിദ് കൂട്ടുകെട്ടിലാണ് ടൈറ്റില്‍ ഗാനം ഒരുക്കിയിരിക്കുന്നത്. മുധ്‌സാര്‍ ഖാന്‍ ആണ് ഗാനത്തിന്റെ കൊറിയോഗ്രഫര്‍. സല്‍മാന്‍ ഖാന്റേയും ദിഷയുടേയും ഗംഭീരമായ ചുവടുകളും ടൈറ്റില്‍ ഗാനത്തിന്റെ ആകര്‍ഷണങ്ങളാണ്.

Read more: രസികന്‍ കൗണ്ടറുകളുടെ അങ്കക്കളരിയൊരുക്കി ഈ ‘കടത്തനാട്ട് മാക്കം’: വിഡിയോ

അതേസമയം പ്രഭുദേവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് രാധേ. മെയ് 13 ന് ഈദ് ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. സീ5ലൂടെയായിരിക്കും റിലീസ്. സല്‍മാന്‍ ഖാനോടൊപ്പം ജാക്കി ഷെറഫ്, രണ്‍ദീപ് ഹൂഡ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Radhe Title Track