റിലീസിനൊരുങ്ങി സൽമാൻ ഖാൻ നായകനാകുന്ന രാധെ; ചർച്ചയായി പുതിയ മാറ്റങ്ങൾ

May 10, 2021
salman khan

സിനിമ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങളിൽ ഒന്നാണ് സൽമാൻ ഖാൻ നായകനാകുന്ന രാധെ. ചിത്രം കഴിഞ്ഞ വർഷം ഈദിനോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി കാരണം കാലതാമസം നേരിടുകയായിരുന്നു. ഇപ്പോഴിതാ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായ ചിത്രം ഈ മാസം 13 ന് ഈദ് റിലീസായി പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുകയാണ്.

സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കട്ടുകളൊന്നും കൂടാതെ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചിരുന്നെങ്കിലും, അണിയറപ്രവർത്തകരുടെ തീരുമാനപ്രകാരം സെൻസറിങിന് ശേഷം ചിത്രത്തിന് ചെറിയ മാറ്റങ്ങൾ വരുത്തിയതായാണ് വിവരം. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തുമ്പോൾ കൂടുതൽ കുടുംബപ്രേക്ഷകരിലേക്ക് എത്തുന്നതിന് വേണ്ടിയാണ് പുതിയ മാറ്റങ്ങൾ വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read also: ‘കാറില്‍ മാര്‍ട്ടിന്റെ നിയന്ത്രണം വിട്ടു, കണ്ണുകള്‍ നിറഞ്ഞു. ആദ്യ ദിവസം ആദ്യ ഷോ’; മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സുഹൃത്തിനെക്കുറിച്ച് എബ്രിഡ് ഷൈന്‍

അതേസമയം പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാന്റെ കരിയറിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ചിത്രമാണ്. 114 മിനിറ്റും 24 സെക്കന്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ദിഷ പടാനി നായികയാകുന്ന ചിത്രത്തിൽ രൺദീപ് ഹൂദയും ജാക്കി ഷ്രോഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Salman khan Radhe release