സ്റ്റംപുകൊണ്ട് ഉഗ്രൻ ഷോട്ടുകൾ; കൊച്ചുമിടുക്കനെ ഏറ്റെടുക്കാൻ രാജസ്ഥാൻ റോയൽസ്

May 8, 2021
little boy viral video

സ്റ്റംപിനെ ബാറ്റാക്കി മാറ്റി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വിഡിയോ അടുത്തിടെ സോഷ്യൽ ഇടങ്ങളിൽ വൈറലായിരുന്നു. രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ ആകർഷിച്ച തൃശൂർ സ്വദേശിയായ വിഘ്നജ് എന്ന ഒമ്പതുവയസുകാരനെത്തേടി നിരവധി അഭിനന്ദന പ്രവാഹങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കനെ ഏറ്റെടുക്കാൻ ഒരുങ്ങി രാജസ്ഥാൻ റോയൽസ് ടീം മുന്നോട്ട് വന്നിരിക്കുകയാണ്.

സ്റ്റംപുകൊണ്ട് ബോൾ അടിച്ചുപറപ്പിക്കുന്ന വിഘ്നജ് എന്ന കൊച്ചുമിടുക്കന്റെ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വൈറലായതാണ്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ കൊച്ചുമിടുക്കന്റെ പരിശീലനം ഏറ്റെടുക്കാൻ തയാറായി ടീം എത്തിയത്.

ക്രിക്കറ്റിനോടുള്ള വിഘ്നജിന്റെ പ്രത്യേക താത്പര്യം കണക്കിലെടുത്ത് ചെറുപ്പം മുതൽ കൃത്യമായ പരിശീലനം നൽകിവരുന്നുണ്ട് വിഘ്നജിന്റെ മാതാപിതാക്കൾ. കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ വീടിന്റെ ടെറസിലാണ് വിഘ്നജ് ക്രിക്കറ്റ് പരിശീലനം നടത്തുന്നത്. ഈ ലോക്ക് ഡൗൺ കാലത്താണ് ബാറ്റിനപ്പുറം സ്റ്റംപുകൊണ്ടും മനോഹരമായ ഷോട്ടുകൾ ചെയ്യാൻ ഈ കൊച്ചുമിടുക്കൻ പഠിച്ചെടുത്തത്. വീട്ടിൽ ക്രിക്കറ്റ് പരിശീലിക്കുന്നതിനിടയിൽ ബാറ്റ് ഒടിഞ്ഞുപോയതോടെയാണ് വിഘ്നജ് സ്റ്റംപുകൊണ്ട് ഷോട്ട് ചെയ്യാൻ ശ്രമിച്ചത്. ഇത് വിജയിച്ചതോടെ സ്റ്റംപുകൊണ്ട് ബാറ്റ് ചെയ്യുന്ന വിഡിയോ വിഘ്നജിന്റെ പിതാവാണ് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

Read also:കാർ സ്റ്റണ്ടുകൾ ചിത്രീകരിച്ചത് ഇങ്ങനെ- ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9’ മേക്കിംഗ് വിഡിയോ

കൗതുകത്തിനായി പങ്കുവെച്ച വിഡിയോ പാക്കിസ്ഥാനിലെ ഒരു ടെലിവിഷൻ ചാനലിലടക്കം പങ്കുവയ്ക്കപ്പെട്ടിരുന്നു.

Story Highlights:rajasthan royals to sponser little malayalee cricketer