അന്ന് പാന്റിന് മേലെ മുണ്ടുടുത്ത് സ്‌റ്റേജില്‍ നിന്ന ആ കലാകാരന്‍ ഇന്ന് മലയാള സിനിമയിലെ കോമഡി കിങ്; വൈറലായൊരു പഴയകാല ചിത്രം

May 29, 2021
Ramesh Pisharody shares old stage performance photo

രമേഷ് പിഷാരടി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ചില രസകരങ്ങളായ ഡയലോഗുകളും കഥാപാത്രങ്ങളുമെല്ലാം മനസ്സില്‍ തെളിയും. എന്തിലും ഏതിലും അല്‍പം നര്‍മരസം ചേര്‍ത്ത് പറയുന്ന താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളേക്കാള്‍ അധികമായി ശ്രദ്ധ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്റെ ക്യാപ്ഷനുകളാണ്. ഏറെ രസകരങ്ങളായ അടിക്കുറിപ്പുകളാണ് മിക്കപ്പോഴും താരം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കാറുള്ളത്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് രമേഷ് പിഷാരടി പങ്കുവെച്ച ഒരു പഴയകാല ചിത്രം. കൊച്ചിന്‍ സ്റ്റാലിയന്‍സിനു വേണ്ടിയുള്ള ഒരു സ്റ്റേജ് പെര്‍ഫോമന്‍സിനിടെ പകര്‍ത്തിയതാണ് ഈ ഫോട്ടോ. ‘ചില ചിത്രങ്ങള്‍ ചലച്ചിത്രങ്ങളെപ്പോലെ സുന്ദരം’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം സലീം കുമാറിനേയും ഫോട്ടോയില്‍ കാണാം.

Read more: ഇത് ‘വിട്ടുകള’; കള ഒരു ഫീല്‍ഗുഡ് സിനിമ ആയിരുന്നെങ്കില്‍, ദാ ഇതുപോലെ; വിഡിയോ പങ്കുവെച്ച് ടൊവിനോ

അതേസമയം മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: Ramesh Pisharody shares old stage performance photo