രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

May 20, 2021
Second Pinarayi Vijayan ministry

സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. തുടര്‍ഭരണം നേടിയ പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ അധികാരത്തിലേക്കെത്താന്‍ ഒരുങ്ങുകയാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയുക്ത മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെര്‍ച്വലായിട്ടായിരിക്കും പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക. 500 പേര്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചുനടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.

നിയുക്ത മന്ത്രിമാര്‍ ഇവര്‍

പിണറായി വിജയന്‍- ആഭ്യന്തരം, ഐടി, പൊതുഭരണം

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

കെ.രാജന്‍ – റവന്യൂ

വീണ ജോര്‍ജ്- ആരോഗ്യം, വനിതാ ശിശുക്ഷേമം

പി.രാജീവ്- വ്യവസായം, നിയമം

എം.വി.ഗോവിന്ദന്‍- എക്സൈസ്, തദ്ദേശം

കെ.രാധാകൃഷ്ണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നോക്കക്ഷേമം

വി.എന്‍.വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍

വി.ശിവന്‍കുട്ടി- പൊതുവിദ്യാഭ്യാസം, തൊഴില്‍

ആര്‍.ബിന്ദു- ഉന്നതവിദ്യാഭ്യാസം

പിഎ മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

ആന്റണി രാജു- ഗതാഗതം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം, സിനിമ

വി.അബ്ദുറഹ്‌മാന്‍- സ്പോര്‍ട്സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം

റോഷി അഗസ്റ്റിന്‍- ജലവിഭവം

കെ.കൃഷ്ണന്‍കുട്ടി- വൈദ്യുതി

എ.കെ.ശശീന്ദ്രന്‍- വനം

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, മ്യൂസിയം

ജെ ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി

പി.പ്രസാദ്- കൃഷി

ജി.ആര്‍.അനില്‍- ഭക്ഷ്യം, സിവില്‍ സപ്ലൈസ്

Story highlights: Second Pinarayi Vijayan ministry