നൃത്തഭാവങ്ങളില്‍ നിറഞ്ഞ് ശോഭന; ക്യാമറയില്‍ പകര്‍ത്തി മകള്‍ നാരായണിയും

May 31, 2021
Shobana shares classical dance performance video

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്ത് ശോഭനയുടെ നിരവധി നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ശ്രദ്ധ നേടുന്നതും നടനഭാവങ്ങളിലുള്ള ശോഭനയുടെ ഒരു വിഡിയോയാണ്. ക്ലാസിക്കല്‍ ശൈലിയില്‍ അതിമനോഹരമായാണ് താരം ചുവടുവയ്ക്കുന്നത്. മുഖത്ത് വിടരുന്ന നടന ഭാവങ്ങളും പ്രശംസനീയമാണ്. മുദ്രകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഈ വിഡിയോ. ശോഭനയുടെ മകള്‍ നാരായണിയാണ് മനോഹരമായ ഈ നൃത്തവിഡിയോ ക്യാമറയില്‍ പകര്‍ത്തിയത്.

Read more: ഏഴ് വര്‍ഷം; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയിരുന്നു കഴിഞ്ഞ വര്‍ഷം ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.

Story highlights: Shobana shares classical dance performance video