ചെറുപ്രായത്തില്‍ സ്‌കേറ്റിങ് ബോര്‍ഡില്‍ അതിഗംഭീര പ്രകടനം; കൈയടി നേടി ജാനകി

May 20, 2021
Skateboarder Janaki Anandh in Flowers Star magic

പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് അതിശയിപ്പിക്കാറുണ്ട് പല കുരുന്നുകളും. സമൂഹമാധ്യമങ്ങളിലും കുട്ടികളുടെ വിസ്മയ പ്രകടനങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജാനകി എന്ന കൊച്ചുമിടുക്കിയും സൈബര്‍ ഇടങ്ങളിലെ സ്റ്റാറാണ്. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയിലും ജാനകി അതിഥിയായെത്തിയിട്ടുണ്ട്.

സ്‌കേറ്റിങ് ബോര്‍ഡില്‍ ആരേയും അതിശയിപ്പിക്കുന്ന പ്രകടനമാണ് ഈ കൊച്ചുമിടുക്കി കാഴ്ചവെച്ചത്. അഞ്ച് വയസ്സുകാരിയാണ് ജാനകി ആനന്ദ്. സഹോദരന്‍ സ്‌കേറ്റിങ് ചെയ്യുന്നത് കണ്ട് ഇഷ്ടം തോന്നിയ ജാനകിയും സ്‌കേറ്റിങ് ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. കൃത്യമായ പരിശീലനം ലഭിച്ചതോടെ സ്‌കേറ്റിങ്ങില്‍ കുട്ടിത്താരം അതിശയിപ്പിക്കാന്‍ തുടങ്ങി. തൃശ്ശൂര്‍ സ്വദേശിനിയാണ് ജാനകി.

Read more: മത്സരിച്ച് പാടി പാട്ടുവേദിയിലെ കുട്ടികുറുമ്പികൾ; ക്യൂട്ട്നെസ് നിറച്ചൊരു കുസൃതിപ്പാട്ട്

അതേസമയം ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകമായ കൗണ്ടറുകളും ഗെയിമിന്റെ ആവേശവും അതിഥികളുടെ ഗംഭീര പ്രകടനങ്ങളുമെല്ലാം ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിന്റെ മാറ്റു കൂട്ടുന്നു.

Story highlights: Skateboarder Janaki Anandh in Flowers Star magic