സ്‌കേറ്റിങ് ബോർഡിൽ വിസ്മയങ്ങൾ തീർത്ത് ഒരു അഞ്ചു വയസുകാരി- വിഡിയോ

May 30, 2021

സമൂഹമാധ്യമങ്ങളിൽ താരങ്ങളാകുന്ന ഒട്ടേറെ യുവപ്രതിഭകളുണ്ട്. അങ്ങനെയുള്ള താരങ്ങൾക്ക് വേദിയൊരുക്കാറുണ്ട് സ്റ്റാർ മാജിക്. ഇപ്പോഴിതാ, സോഷ്യൽ ലോകത്ത് ഏറെ ചർച്ചയായ ഒരു കൊച്ചു മിടുക്കിയെ വേദിയിലേക്ക് എത്തിച്ചിരിക്കുകയാണ് സ്റ്റാർ മാജിക്. തൃശ്ശൂർ സ്വദേശിനിയായ ജാനകി എന്ന അഞ്ചുവയസുകാരി ഒരു കുഞ്ഞു സോഷ്യൽമീഡിയ സ്റ്റാർ ആണ്.

സ്‌കേറ്റിങ് ബോർഡിൽ വിസ്മയങ്ങൾ തീർത്താണ് ജാനകി ശ്രദ്ധേയയായത്. വെറും അഞ്ചു വയസു മാത്രമുള്ള ജാനകി മനോഹരമായ ചലനങ്ങളാണ് സ്‌കേറ്റിങ് ബോർഡിൽ ഒരുക്കുന്നത്. സഹോദരൻ അടക്കമുള്ള ഒരു ടീമിനൊപ്പമാണ് ഈ കുഞ്ഞു മിടുക്കി സ്റ്റാർ മാജിക് വേദിയിൽ എത്തിയത്.

Read More: റോയ്‌യുടെ പ്രണയനാടകത്തിന് ഉത്തരം പറയാൻ ഡെയ്‌സി; പ്രേക്ഷക പ്രീതിനേടി ‘പ്രിയങ്കരി’

സഹോദരൻ ചെയ്യുന്നത് കണ്ടാണ് ജാനകിക്കും സ്‌കേറ്റിങ് ബോർഡിൽ കൗതുകമായത്. ഏറ്റവും രസകരമായ കാര്യം, സഹോദരനോ ജാനകിയോ പ്രൊഫഷണലായി സ്‌കേറ്റിങ് പരിശീലിച്ചിട്ടില്ല. ഭാവിയിൽ ഒളിമ്പിക്‌സ് വേദിയിൽ തിളങ്ങാനാണ് ജാനകിയുടെ മോഹം.

Story highlights- skating board performance by five year old girl