റോഡിലൂടെ സ്കേറ്റിംഗ് ചെയ്ത് യുവതി, ഒപ്പംചേർന്ന് വളർത്തുനായയും കുതിരയും-വിഡിയോ

June 24, 2022

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്. ഇപ്പോഴിതാ, വളർത്തുനായയ്ക്കും കുതിരയ്ക്കും ഒപ്പം സ്‌കേറ്റ് ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഒരു സ്ത്രീ റോഡിൽ അനായാസമായി സ്കേറ്റിംഗ് ചെയ്യുമ്പോൾ നായയും കുതിരയും അവരെ അനുഗമിക്കുകയാണ്. വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വളരെ രസകരമാണ് മൃഗങ്ങൾ സ്ത്രീയുടെ വേഗതയ്‌ക്കൊപ്പം കുതിക്കുവാൻ ശ്രമിക്കുന്നത് കാണാൻ തന്നെ. ഏഴു മില്യണിലധികം ആളുകൾ കണ്ട വിഡിയോ മൃഗസ്നേഹികൾ ഏറ്റെടുത്തുകഴിഞ്ഞു.

ഇപ്പോൾ വൈറലായ വിഡിയോയിൽ സാറ എന്നയുവതി ഒഴിഞ്ഞ റോഡിലൂടെ സ്കേറ്റിംഗ് ചെയ്യുന്നത് കാണാം. മനോഹരമായ സൂര്യോദയവും പശ്ചാത്തലത്തിലുണ്ട്. യുവതിക്ക് ഒപ്പം നായയും കുതിരയും ആവേശത്തോടെയാണ് കുതിക്കുന്നത്. വളരെ രസകരമാണ് ഈ കാഴ്ച. ഇത് അതിശയകരമാണ് എന്നാണ് പലരും വിഡിയോക്ക് കമന്റ്റ് ചെയ്തിരിക്കുന്നത്.

Read Also: ‘നമ്മളെക്കൊണ്ട് ആർപ്പ് വിളിപ്പിച്ച, വിസിലടിപ്പിച്ച നമ്മുടെ തലയോടൊപ്പം ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു വിമാനയാത്ര..’- ആവേശമാർന്നൊരു കൂടിക്കാഴ്ചയുടെ ഹൃദ്യമായ അനുഭവക്കുറിപ്പ്

മിക്കപ്പോഴും, വളർത്തുമൃഗങ്ങളുള്ളവർ അവയെ മക്കളെന്ന പോലെയാണ് പരിപാലിക്കാറുള്ളത്. അവയുടെ സൗകര്യത്തിനും വിനോദത്തിനും മുൻതൂക്കം നൽകി സമയം ചിലവഴിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. വളർത്തുമൃഗങ്ങൾ നമുക്ക് സമ്മാനിക്കുന്ന സന്തോഷ നിമിഷങ്ങൾക്ക് വളരെയേറെ മൂല്യമുണ്ട്. അവയില്ലാത്ത ലോകം അപൂർണ്ണമായിരിക്കും. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തിന് സമ്മാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. 

Story highlights- women skates with pet dog and horse