‘ഇതെന്താ പോലീസ് കസ്റ്റഡിയാണോ?’- പാട്ടുവേദിയിൽ ഒരു രസികൻ ചോദ്യം ചെയ്യൽ; വിഡിയോ

May 25, 2021

കുട്ടികളുടെ റിയാലിറ്റി ഷോകളോട് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ട്ടമാണുള്ളത്. പ്രത്യേകിച്ചും ടോപ് സിംഗറിലെ കുട്ടി താരങ്ങളോട്. പാട്ടിന്റെ അത്ഭുത പ്രകടനങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ കയറിക്കൂടിയ കുഞ്ഞുഗായകരുടെ വേദിയാണ് ടോപ് സിംഗർ. ആദ്യ സീസണിൽ സീതാലക്ഷ്മി ടോപ് സിംഗർ കിരീടം ചൂടിയപ്പോൾ രണ്ടാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട് പ്രേക്ഷകർ.

രണ്ടാം സീസണിൽ പാട്ടിലും കുറുമ്പിലും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഒട്ടേറെ ഗായകരാണ് എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ രസകരമാണ് ഓരോ എപ്പിസോഡുകളും. പാട്ടുവേദിയിൽ കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ ഹൃദയം കീഴടക്കിയ കുഞ്ഞുഗായികയാണ് ദിയ. പരാതികളാണ് ദിയയുടെ മെയിൻ.

എപ്പോഴും പാട്ടിനൊപ്പം സുഹൃത്തുക്കളായ മിയയെയും മേഘ്‌നയെയും കുറിച്ച് പരാതികൾ പറയാറുണ്ട് ദിയ. ഈ പരിഭവം പറച്ചിൽ സ്ഥിരമായതോടെ ജഡ്ജസ് രസകരമായ ഒരു മാർഗവും കണ്ടെത്തി. മൂന്നു പേരെയും ഒറ്റക്ക് വിളിച്ച് ദിയക്കുട്ടി പറഞ്ഞത് സത്യമാണോ എന്ന് ചോദിക്കാം. എന്നിട് അവർ രണ്ടു പേരും ഒരേകാര്യമാണോ പറയുന്നതെന്ന് നോക്കാം എന്ന്.

Read More: സ്മാർട്ട് ഫാമിലി റൗണ്ടിൽ കുസൃതി നിറഞ്ഞൊരു ആഗ്രഹം പ്രകടിപ്പിച്ച് രമേഷ് പിഷാരടി; വിഡിയോ

അതോടെ ദിയക്കുട്ടിയുടെ പരിഭവം മാറി. ഇതെന്താ പോലീസ് കസ്റ്റഡി ആണോ ചോദ്യം ചെയ്യാൻ എന്നായി കക്ഷി. ചിരിപടർത്തുന്ന എപ്പിസോഡ് പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ് .

Story highlights- top singer fame diya funny moments