യുകുലെലെയില്‍ താളംപിടിച്ച് അഹാന പാടി; കൈതപ്പൂവിന്‍ കന്നികുറുമ്പില്‍…

June 7, 2021
Ahaana Krishna singing Kaithapoovin song with Ukulele

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമാണ് അഹാന. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ശ്രദ്ധ നേടുന്നതും അഹാന പങ്കുവെച്ച ഒരു പാട്ടു വിഡിയോയാണ്.

Read more: എക്സ്പ്രഷൻ ക്വീൻ; വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറയുന്ന കൊച്ചുമിടുക്കി ആള് ചില്ലറക്കാരിയല്ല, വിഡിയോ പങ്കുവെച്ച് താരങ്ങളും

യുകുലെലെ എന്ന സംഗീതോപകരണത്തില്‍ താളംപിടിച്ചുകൊണ്ടാണ് അഹാന പാടുന്നത്. കൈതപ്പൂവിന്‍ കന്നികുറുമ്പില്‍ തൊട്ടൂ തൊട്ടില്ലാ… എന്ന ഗാനമാണ് താരം ആലപിക്കുന്നത്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മോഹന്‍ലാലും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടേതാണ് ഗാനത്തിലെ വരികള്‍. എം ജി രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Story highlights: Ahaana Krishna singing Kaithapoovin song with Ukulele