രാക്ഷസന് ഹിന്ദി റീമേക്കില്‍ നായകനായി അക്ഷയ് കുമാര്‍

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് രാക്ഷസന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. അക്ഷയ് കുമാറാണ് ഹിന്ദിയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മിഷന് സിന്‍ഡ്രല എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. രഞ്ജിത് എം തിവാരിയാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്.
സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസന്’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ആഴത്തില്‍ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങള്‍.
Read more: കളിയും ചിരിയുമായി സുമേഷ് മാമനും പിള്ളേരും പിന്നെ ആശയും- വിഡിയോ
വിഷ്ണു വിശാലാണ് രാക്ഷസനില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തീയറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്. അമല പോള്‍ ആയിരുന്നു രാക്ഷസന്റെ തമിഴ് പതിപ്പില്‍ നായികയായെത്തിയത്. ഹിന്ദിയില്‍ രാകുല്‍ പ്രീത് ആയിരിക്കും അമല പോള്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക.
Story highlights: Akshay Kumar to lead Ratsasan Hindi remake