ഒരു രൂപയ്ക്ക് ഒരു സിനിമ കാണാം

June 21, 2021
Back Packers movie OTT release

ഒരു രൂപയ്ക്ക് ഒരു സിനിമാനുഭവം സമ്മാനിക്കുകയാണ് മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സ്. കാളിദാസ് ജയറാം നായക കഥാപാത്രമായെത്തുന്ന ബാക്ക് പാക്കേഴ്‌സ് എന്ന ചിത്രം കാണാന്‍ ഒരു രൂപ മുടക്കിയാല്‍ മതിയാകും. ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.

ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ബാക്ക് പാക്കേഴ്‌സ് എന്ന ചിത്രം. കാന്‍സര്‍ രോഗം മൂലം മരണം കാത്ത് കഴിയുന്ന രണ്ട് പേര്‍ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സംവിധായകന്‍ ജയരാജ് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും.

Read more: ആസിഡ് ആക്രമണത്തിന് ഇരയായി; ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ

ചിത്രത്തിലേതായി മുമ്പ് പ്രേക്ഷകരിലേക്കെത്തിയ ഗാനവും മികച്ച ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഒരു യഥാര്‍ത്ഥ ജീവിത കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രത്തിന്റെ നിര്‍മാണം. കാര്‍ത്തിക നായരാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായെത്തുന്നത്.

Story highlights: Back Packers movie OTT release