പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ്; കോള്‍ഡ് കേസ് പ്രേക്ഷകരിലേക്ക്- ടീസര്‍

June 18, 2021
Cold case Prithviraj Sukumaran

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30-നാണ് ചിത്രത്തിന്റെ റിലീസ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.

അതേസമയം കോള്‍ഡ് കേസ് ആടക്കം ആറ് സിനിമാ സീരീസുകള്‍ ആമസോണ്‍ പ്രൈമില്‍ ഈ മാസം റിലാസ് ചെയ്യുന്നു. ഈ സിനിമകളുടെയെല്ലാം ടീസറുകള്‍ ചേര്‍ത്ത വിഡിയോയും ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. അദ്യമായാണ് ഒരു പൃഥ്വിരാജ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രക്ഷകരിലേക്കെത്തുന്നതും.

Read more: ക്യാമറയും ട്രൈപോഡും തനിയെ സെറ്റ് ചെയ്ത് വിഡിയോ പകർത്തുന്ന നായക്കുട്ടി

എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Cold case Prithviraj Sukumaran