ബിബിസി വരെയെത്തിയ മിയക്കുട്ടിയുടെ പാട്ട് വിശേഷങ്ങൾ; ഇങ്ങനെ പാടിയാൽ അതുക്കും മേലെന്ന് മിയക്കുട്ടിയെ അന്വേഷിച്ച് ആളുകൾ വരുമെന്ന് ജഡ്‌ജസ്

June 4, 2021

അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം കളിയും ചിരിയും കുസൃതികളുമായി വേദിയിൽ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന കൊച്ചുമിടുക്കിയാണ് മിയക്കുട്ടി. ഓരോ തവണയും മനോഹരമായ പാട്ടുമായി എത്തുന്ന ഈ കൊച്ചുമിടുക്കി രസകരമായ കൊച്ചുവാർത്തമാനങ്ങളുമായി വേദിയെ കൂടുതൽ സുന്ദരമാക്കാറുണ്ട്. ആലാപന മാധുര്യംകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഈ കൊച്ചുമിടുക്കിയുടെ പാട്ട് ഇതിനോടകം ലോകം മുഴുവനുമുള്ള ടോപ് സിംഗർ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ ബിബിസി വരെയെത്തിയിരിക്കുകയാണ് മിയക്കുട്ടിയുടെ പാട്ട് വിശേഷങ്ങൾ.

ആലാപനമാധുര്യംകൊണ്ട് വീണ്ടും വേദിയെ വിസ്മയിപ്പിക്കാൻ എത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ‘കരിവള വിൽക്കണ പെട്ടിക്കാരാ’ എന്ന പാട്ടുമായാണ് മിയക്കുട്ടി ഇത്തവണ വേദിയിൽ എത്തിയത്. അതിഗംഭീരമായ ആലാപനത്തിനൊപ്പം മികച്ച പ്രകടനമാണ് ഇത്തവണയും മിയക്കുട്ടി വേദിയിൽ കാഴ്ചവെച്ചത്.

Read also;ജോജുവിന്റെ ജീവിതംതന്നെ ഒരു കഥയാണ്; ‘ജഗമേ തന്തിര’ത്തിലേക്ക് താരത്തെ തിരഞ്ഞെടുത്തതിനെക്കുറിച്ച് കാർത്തിക് സുബ്ബരാജ്…

പാട്ടുപോലെത്തന്നെ നിഷ്‌കളങ്കത നിറഞ്ഞ മറുപടികൊണ്ടും മിയക്കുട്ടി പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സ് കവരുന്നുണ്ട്. മിയക്കുട്ടി നല്‍കുന്ന രസകരങ്ങളായ മറുപടികൾ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ജഡ്ജസിനെപ്പോലും ഞെട്ടിക്കുന്ന പ്രകടനമാണ് ഈ കൊച്ചുമിടുക്കി കാഴ്ചവെക്കാറുള്ളത്.

പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ ഇതിനോടകം ഇടംനേടിയതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. ആലാപനമാധുര്യം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ഒരുപിടി കൊച്ചുഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. 

Story highlights: Cute perfomance of Miya in Flowers Top Singer