മീനാക്ഷി ദിലീപ് കൊറിയോഗ്രഫി ചെയ്തു; ഗംഭീര നൃത്തച്ചുവടുകളുമായി നമിത പ്രമോദ്

June 13, 2021
Dance video of actress Namitha Pramod

ദിലീപിന്റെ മകള്‍ മീനാക്ഷിയും ചലച്ചിത്രതാരം നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടേയും വിശേഷങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. മികച്ച നര്‍ത്തകര്‍ കൂടിയാണ് ഇരുവരും. നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹവിരുന്നില്‍ മീനാക്ഷിയും നമിത പ്രമോദും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ശ്രദ്ധ ആകര്‍ഷിക്കുകയാണ് നമിതാ പ്രമോദിന്റെ മറ്റൊരു നൃത്ത വിഡിയോ. മീനാക്ഷി ദിലീപാണ് ഈ നൃത്തത്തിന്റെ കൊറിയോഗ്രഫര്‍ എന്നതും ശ്രദ്ധേയമാണ്. ‘ഗുരു’ എന്ന ഹിന്ദി ചിത്രത്തിലെ ‘തേരേ ബിനാ…’ എന്ന ഗാനത്തിനാണ് നമിത പ്രമോദിന്റെ നൃത്തം. എ ആര്‍ റഹ്‌മാനാണ് ഈ ഗാനം കംപോസ് ചെയ്തിരിക്കുന്നത്.

Read more: ‘രക്ഷകാ…’; വിപിനച്ചനൊപ്പം ചേര്‍ന്ന് മിയയും പാടി: വൈറല്‍ വിഡിയോ

ടെലിവിഷന്‍ സീരിയലിലൂടെയാണ് നമിത പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യം പ്രത്യേക്ഷപ്പെടുന്നത്. രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും താരം അരങ്ങേറ്റംകുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായകയായിട്ടുള്ള നമിതയുടെ അരങ്ങേറ്റം. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി.

Story highlights: Dance video of actress Namitha Pramod

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!