‘രക്ഷകാ…’; വിപിനച്ചനൊപ്പം ചേര്‍ന്ന് മിയയും പാടി: വൈറല്‍ വിഡിയോ

June 13, 2021
Fr. Bipin singing Flowers Top Singer with Miya

അതിഗംഭീരമായ സ്വരമാധുര്യംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോലും വൈറലായ ഗായകനാണ് ഫാ. വിപിന്‍ കിരിശുതറ. കണ്ണാനേ കണ്ണേ… എന്ന ഗാനം ആലപിക്കുന്ന വിപിനച്ചന്റെ വിഡിയോ സൈബര്‍ ഇടങ്ങളില്‍ ഹിറ്റായിരുന്നു. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലും അതിഗംഭീരമായ ആലാപനംകൊണ്ട് ഫാ. വിപിന്‍ കൈയടി നേടി.

രക്ഷകാ… എന്ന എക്കാലത്തേയും ഹിറ്റ് ഗാനമാണ് വിപിനച്ചന്‍ ആലപിച്ചത്. ആലാപനത്തില്‍ ചലച്ചിത്രതാരം മിയയും ഒപ്പം ചേര്‍ന്നതോടെ വേദി സംഗീതസാന്ദ്രമായി. സെമിനാരിയില്‍ തിയോളജി പഠിക്കുന്ന കാലം തൊട്ടേ ഗാനാലാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഫാ. വിപിന്‍ കുരിശുതറ പറഞ്ഞു.

Read more: പ്രണയിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏത് ഭാര്യയും സുന്ദരിയായിരിക്കും; പാട്ടുവേദിയുടെ ഹൃദയം കീഴടക്കി എംജി ശ്രീകുമാറും ഭാര്യയും…

അതേസമയം ലോകമലയാളികള്‍ക്ക് പാട്ടു വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ഉം പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കീഴടക്കി.

Story highlights: Fr. Bipin singing Flowers Top Singer with Miya