‘അമ്മൂമ്മക്കിളി വായാടി…’ശബ്ദത്തിലെ മാജിക്കിനൊപ്പം അതിമനോഹരമായി ആടിപ്പാടി ദേവനക്കുട്ടി, ക്യൂട്ട് വിഡിയോ
അമ്മൂമ്മക്കിളി വായാടി.. അല്ലിപ്പൂമ്പുഴ താന്തോന്നി…അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി..’ മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച ഗാനം ഒരിക്കലെങ്കിലും പാടാത്ത മലയാളികളും ഉണ്ടാവില്ല. മനോഹരമായ ആലാപനവും കുസൃതിനിറഞ്ഞ വരികളുമായി ഇതിനോടകം മലയാളികൾ ഏറ്റെടുത്ത ഈ സുന്ദരഗാനവുമായെത്തി സംഗീതപ്രേമികളുടെ ഹൃദയങ്ങൾ തൊട്ടു തലോടുകയാണ് ഒരു കൊച്ചുഗായിക. ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ദേവനശ്രിയ എന്ന കൊച്ചുമിടുക്കിയാണ് ആലാപന മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്.
മലയാളി സംഗീതാസ്വാദകർ നെഞ്ചിലേറ്റിയ ഈ ഗാനം വളരെ സുന്ദരമായാണ് ടോപ് സിംഗർ വേദിയിൽ ദേവനശ്രിയ ആലപിച്ചത്. ദേവനശ്രിയയുടെ ആലാപന മാധുര്യത്തിൽ പാട്ടുവേദി ഒന്നാകെ അലിഞ്ഞുചേരുകയായിരുന്നു. ആലാപനത്തിൽ അതിശയിപ്പിച്ച ഈ കൊച്ചുമിടുക്കിയാണ് പാട്ടുവേദിയിലെ ഇന്നത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതും. പാട്ടിനൊപ്പം നൃത്തം ചെയ്തും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ് ഈ കൊച്ചുമിടുക്കി.
സംഗീതലോകത്തെ നിരവധി കുട്ടിപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആലാപനമാധുര്യവും കുട്ടിവർത്തമാനങ്ങളുംകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരുപിടി കുട്ടിഗായകരാണ് ടോപ് സിംഗർ വേദിയിലുള്ളത്.
Story Highlights; Devanasriya cute perfomance