സഹോദരന്റെ സംവിധാനത്തില്‍ നായകനായി ധനുഷ്
തമിഴകത്ത് മാത്രമല്ല ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ആരാധകരെ സ്വന്തമാക്കിയ താരമാണ് ധനുഷ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. നാനെ വരുവേന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ധനുഷിന്റെ സഹോദരന് ശെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷ് സഹോദരനുമായി കൈകോര്‍ക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സിനിമയുടെ പ്രഖ്യാപനം നേരത്തെ തന്നെ നടത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Read more: രോഗബാധിതനായ ആരാധകന് ആശ്വാസം പകർന്ന് കമൽഹാസൻ; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ
ശെള്വരാഘവന് സംവിധാനം നിര്‍വഹിച്ച തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെയാണ് നായകനായി ചലച്ചിത്രരംഗത്ത് ധനുഷ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പുതുപോട്ടൈ, കാതല്‍ കൊണ്ടേയ്ന, യാരടി നീ മോഹിനി, മയക്കം എന്നാ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. പുതിയ ചിത്രവുമായി സഹോദരങ്ങള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയേറെയാണ് ആരാധകര്‍ക്കും.
Story highlights: Dhanush-Selvaraghavan new movie