വാക്സിന് ബുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുണ്ടോ?; പരിഹാരമുണ്ട്
മഹാമാരിയായ കൊവിഡ് 19-നെതിരെയുള്ള പോരാട്ടത്തിലാണ് നാം. പ്രതിരോധ വാക്സിനേഷനാണ് കൊവിഡ് പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്നത്. രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സൗജന്യ പ്രതിരോധ വാക്സിനേഷന് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിന് സ്ലോട്ട് കണ്ടെത്തുന്നതില്‍ പലര്‍ക്കും ചില ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ഇതിനും പരിഹാരമുണ്ട്.
ഇതിനായി vaccinefind.in എന്നവെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. MashupStack ഉം കേരളാപോലീസ് സൈബര്‍ഡോമും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് ഈ വെബ്സൈറ്റ്. അടുത്ത രണ്ട് ആഴ്ചത്തെ വാക്സിന് സ്ലോട്ടുകള്‍ വരെ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഒഴിവുള്ള ദിവസങ്ങള്‍ കണ്ടെത്തി വേഗത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നു. മലയാളം ഉള്‍പ്പടെ 11 ഭാഷകളില്‍ ഈ വെബ്സൈറ്റ് ലഭ്യമാണ്.
ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താല്‍, പിന്നീട് ബ്രൌസര്‍ തുറക്കുമ്പോള്‍ത്തന്നെ വാക്സിന് സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാന്‍ സാധിക്കും. എന്നതാണ് ഈ വെബൈസൈറ്റിന്റെ മറ്റൊരു പ്രത്യേകത. സ്ലോട്ട് കണ്ടെത്തിയാല്‍ തുടര്‍ന്ന് CoWin വെബ്സൈറ്റില്‍ ആണ് വാക്സിന് ബുക്ക് ചെയ്യേണ്ടത്.
CoWin വെബ്സൈറ്റിലേക്ക് പ്രവേശിച്ചാല്‍
-മൊബൈല്‍ നമ്പര്‍ നല്‍കുക
-മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കേണ്ട സ്ഥലത്ത് നല്കി വേരിഫൈ ചെയ്യുക
-തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ആഡ് മോര് എന്ന് സ്ഥാനത്ത് ക്ലിക്ക് ചെയ്യുക.
-ഫോട്ടോ ഐഡി പ്രൂഫിനായി ആധാര്‍/ ഡ്രൈവിങ് ലൈസന്‍സ്/ വോട്ടര്‍ ഐഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കുക
-മറ്റ് വ്യക്തിഗത വിവരങ്ങളും പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യുക
-ഒരാള്‍ക്ക് നാല് പേരെ വരെ രസിസ്റ്റര്‍ ചെയ്യാം. കുടുംബത്തിലെ മറ്റ് അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആഡ് മോര് കൊടുത്താല്‍ മതിയാകും
-തുടര്‍ന്ന് Schedule എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വാക്സിന് ബുക്ക് ചെയ്യാം
Story highlights: Find vaccine slot easily website by Kerala Police