‘ഉപ്പിന് ഉപ്പുണ്ടോ എന്ന് നോക്കാന്‍ ഒരു റേഞ്ച് വേണം’: രസികന്‍ രംഗം സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

June 2, 2021
Flowers Star Magic Funny moment in Instagram Reels

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക്. ഓരോ എപ്പിസോഡിലും അതിഗംഭീരമായ ദൃശ്യവിരുന്നാണ് സ്റ്റാര്‍ മാജിക്കിലെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. താരക്കൂട്ടങ്ങളുടെ പരസപരം അങ്ങോട്ടുമിങ്ങോട്ടുമുള്ള രസകരമായ കൗണ്ടറുകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളും അതിഥികളും സാന്നിധ്യവുമെല്ലാമാണ് സ്റ്റാര്‍ മാജിക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ച സ്റ്റാര്‍ മാജിക്കിലെ ചെറിയൊരു രംഗം കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. ഉപ്പിന് ഉപ്പുണ്ടോ എന്ന് നോക്കുന്ന ലക്ഷ്മി നക്ഷത്രയുടേതാണ് ഈ വിഡിയോ.

Read more: ചേച്ചിയുടെ പാട്ടിനിടെ വേദിയിലേക്ക് ഓടിയെത്തിയ അനിയത്തിക്കുട്ടി- ടോപ് സിംഗർ വേദിയിൽ പിറന്ന സ്നേഹനിമിഷം

കൊല്ലം സുധിയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ഉപ്പ് ടേസ്റ്റ് ചെയ്യാന്‍ കൊടുത്തത്. ‘ഉപ്പുണ്ടോ എന്ന് നോക്കിക്കെ’ എന്നു പറഞ്ഞായിരുന്നു കൊല്ലം സുധിയുടെ എന്‍ട്രി. ‘കുറച്ച് കുറവാണെന്ന്’ ലക്ഷ്മി മറുപടിയും പറഞ്ഞു. ഇതിനു ശേഷമാണ് അത് ഉപ്പാണെന്ന് കൊല്ലം സുധി വെളിപ്പെടുത്തിയത്. എന്തായാലും വൈറലായിരിക്കുകയായണ് ഈ രസികന്‍ രംഗം.

Story highlights: Flowers Star Magic Funny moment in Instagram Reels