സോളമനും ഡെയ്‌സിയും വീണ്ടും കണ്ടുമുട്ടുന്നു; പുതിയ കഥാമുഹൂര്‍ത്തങ്ങളുമായി പ്രിയങ്കരി

പുതിയ കഥാമുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് പ്രിയങ്കരി. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരിക്ക് ഇതിനോടകംതന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. എല്ലാ ദിവസവം രാത്രി ഏഴ് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേക്ഷണം.
ഡെയ്‌സി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് പ്രിയങ്കരിയുടെ കഥ. ചലച്ചിത്ര താരം ഷഫ്‌നയാണ് ചിത്രത്തില്‍ ഡെയ്‌സി ആയി എത്തുന്നത്. ഇതിനോടകംതന്നെ ഡെയ്‌സി എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുന്നു.
ത്രികോണ പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പരമ്പരയാണ് പ്രിയങ്കരി. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. നമുക്ക് ചുറ്റും നടമാടുന്ന ചിരപരിചിതമായ പല സംഭവങ്ങളുടേയും പ്രതിഫലനംകൂടിയാണ് പ്രിയങ്കരി. മനോഹരമായ ഒരു മിനിസ്‌ക്രീന്‍ സിനിമ എന്നും പ്രിയങ്കരിയെ വിശേഷിപ്പിക്കാം.
Story highlights: Flowers TV Priyankari Latest Promo