മലയാള സിനിമയിലെ ആ ഹിറ്റ് രംഗം ഗംഭീരമാക്കി ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും വേദി

ചില സിനിമകളിലെ രംഗങ്ങള്‍ കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസ്സുകളില്‍ നിന്നും മായില്ല. അത്തരത്തിലൊന്നാണ് സ്വപ്‌നക്കൂട് എന്ന ചിത്രത്തിലെ രസകരമായ ഒരു പ്രൊപ്പോസല്‍ സീന്‍. ചിത്രത്തിലെ ‘ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലെടാ…’ എന്ന ഗാനവും പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയതാണ്.
ഇപ്പോഴിതാ ഈ രംഗം മനോഹരമായി പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും വേദിയില്‍. ഡോ. കിഷോറും ഡോ. സോണികയുമാണ് ഈ രംഗം ഗംഭീരമാക്കിയത്.
പൃഥ്വിരാജ് അവതരിപ്പിച്ച കുഞ്ഞൂഞ്ഞ് എന്ന കഥാപാത്രമായി ഡോ. കിഷോറും മീരാ ജാസ്മിന്‍ അവതരിപ്പിച്ച കമല എന്ന കഥാപാതത്രമായി ഡോ. സോണികയും വേദിയിലെത്തി. ടാലന്റ് റൗണ്ടില്‍ ഇരുവരും ചേര്‍ന്ന് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
Read more: അനുരാഗ ചാരുതയിലാടി കണ്ണനും രാധയും; മനംകവർന്ന് മനോഹര നൃത്തം
അതേസമയം ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയും ഇതിനോടകംതന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകാര്യത നേടിയിട്ടുണ്ട്. അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഈ പരിപാടി. ദമ്പതിമാര്‍ക്കൊപ്പം അവരുടെ അമ്മയും അണിനിരന്നു എന്നതാണ് ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും പരിപാടിയെ ഇത്രമേല്‍ സ്വീകാര്യമാക്കിയത്.
Story highlights: IOBB Talent Round Dr. Kishore and Dr. Sonika