ഗ്യാങ്സ്റ്ററായി ധനുഷ്; ശ്രദ്ധനേടി ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജും അഭിനയിച്ച ‘ജഗമേ തന്തിരം’ ട്രെയ്ലർ

സിനിമ ആസ്വാദകർ കാത്തിരിക്കുന്ന കാർത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജഗമേ തന്തിരം. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലറാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ജഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രമായാണ്ചി ചിത്രത്തിൽ ധനുഷ് എത്തുന്നത്.
ധനുഷിന്റെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ്. ജോജു ജോർജും ചിത്രത്തിൽ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജെയിംസ് കോസ്മോ, കലയരസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂൺ 18 ന് സിനിമ നെറ്റ്ഫ്ലിക്സ് റിലീസായാണ് എത്തുന്നത്. അതേസമയം അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷ് വരികൾ എഴുതിയ ഗാനം പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്.
Read also: മഹാമാരിയിൽ കരുത്ത് പകർന്ന മുൻനിര പോരാളികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ച് വിജയ് ആരാധകർ
കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസ് പ്രതിസന്ധി കാരണം നീട്ടിവയ്ക്കുകയായിരുന്നു. പതിനേഴിലധികം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ് ജഗമേ തന്തിരം.
Story highlights: jagame thanthiram trailer