‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’ വ്യാജ ഫേസ്ബുക്ക് പ്രൊഫിലുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം

June 13, 2021
Kerala Police about fake Facebook profiles

എന്തിനും ഏതിനും വരെ വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണിത്. എന്തിനേറെ പറയുന്ന സമൂഹമാധ്യമങ്ങളിലും ഏറെയുണ്ട് വ്യാജന്മാര്‍. സോഷ്യല്‍മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ പലരും വ്യാജ പ്രൊഫൈലുകളിലൂടെ പണം കടമായി ചോദിക്കുന്നുണ്ട്. നിരവധിപ്പേര്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് സൂചന നല്‍കിയിട്ടും തട്ടിപ്പ് തുടരുന്നുണ്ട്. ഇപ്പോഴിതാ വ്യാജ പ്രൊഫൈലുകളിലൂടെ പണം കടം ചോദിക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

Read more: ജന്മം നൽകുന്ന പാറക്കല്ലുകൾ; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ

‘ മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല… നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് friend request ചോദിക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക’ എന്നും കേരളാ പൊലീസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നു.

Story highlights: Kerala Police about fake Facebook profiles